ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൻ്റെ വിദ്യാർത്ഥി വിഭാഗമാണ് മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എം.എസ്.എഫ്). മതേതരവും ജനാധിപത്യവുമായ മൂല്യങ്ങൾ അടിസ്ഥാനമാക്കി വിദ്യാർത്ഥികളെ ഒരുമിപ്പിക്കുകയും അവർക്ക് രാഷ്ട്രീയ-സാംസ്കാരിക ബോധം നൽകുകയും, ദേശനിർമ്മാണത്തിനും സമൂഹത്തിന്റെ മുന്നേറ്റത്തിനും പ്രതിബദ്ധരാകാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് എം.എസ്.എഫിന്റെ ലക്ഷ്യം.
More Detailsവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി നിലകൊള്ളുക. സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, സമൂഹ സേവനത്തിൽ പങ്കാളിത്തം ഉറപ്പാക്കുക, രാഷ്ട്രീയ രംഗത്ത് വിദ്യാർത്ഥി സമുദായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നിവയാണ് എംഎസ്എഫിൻ്റെ പ്രധാനദൗത്യം.
President, MSF Kondotty Constituency
Secretary, MSF Kondotty Constituency
President
General Secretary
Treasurer
Vice President
Vice President
Vice President
Secretary
Secretary
Secretary
BalaKeralam Convener
Campus Wing Coordinator
ആർട്ടിഫിഷൽ ഇൻറലിജൻസിന്റെയും,നൂതന സാങ്കേതിക വിദ്യകളുടെ വളർച്ചയും കൂടെ സഞ്ചരിക്കുകയാണ് എംഎസ്എഫ് മീഡിയ വിങ്ങ്. പുതിയ തലമുറ സോഷ്യൽ മീഡിയയ്ക്ക് പിന്നാലെ സഞ്ചരിക്കുമ്പോൾ സോഷ്യൽ മീഡിയ വളർച്ച, സാങ്കേതിക വിദ്യകളുടെ അപ്ഡേഷൻ ഇവയെ മനസ്സിലാക്കി നല്ലതിനെ തിരഞ്ഞെടുത്തു മുന്നോട്ടുപോകുക എന്നതാണ് മീഡിയ വിങ്ങ് കൊണ്ട് ലക്ഷ്യമാക്കുന്നത്
കൂടുതലറിയാൻനന്മയുള്ള കൂട്ടമായി വളര്‍ന്നു വരികയും സ്വപ്നതുല്യമായ ഒരു തലമുറക്ക് വേണ്ടി പ്രയത്നിക്കുകയും ചെയ്യുകയാണ് കാമ്പസ് വിംഗ്. കാമ്പസുകളിലെ മോശം പ്രവണതകളിൽ നിന്നും, ലഹരി പോലോത്ത ചിന്ത മണ്ഡലങ്ങളിൽ നിന്നും മാറി നില്‍ക്കുകയും, വിദ്വേഷത്തിന്റെ മത്സരങ്ങള്‍ക്ക് നിന്നു കൊടുക്കാതിരിക്കുകയും, പുഞ്ചിരിയും സൗഹൃദവും സ്നേഹവും പകര്‍ന്ന് ക്രിയാത്മക വേദികളിലേക്ക് കൂട്ടുകാരെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യുക എന്നത് തങ്ങളുടെ സ്വയം ദൗത്യമാണെന്ന തിരിച്ചറിവാണ് കാമ്പസ് വിംഗിനെ മുന്നോട്ടുനയിക്കുന്നത്.
കൂടുതലറിയാൻമുസ്ലിം ലീഗിന്റെ നിലപാടുകൾ ബാല്യങ്ങളിൽ എത്തിക്കാൻ സാമൂഹിക മൂല്യങ്ങളിലൂടെ എം എസ് എഫായി അവരെ വളർത്താൻ കുരുന്നുകളുടെ വിദ്യാഭ്യാസ കലാകായിക അഭിരുചികൾ തിരിച്ചറിയാൻ കുരുന്ന് മനസുകൾക്കായി എംഎസ്എഫ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ച എം എസ് എഫിന് കീഴിലുള്ള പോഷക സംഘടനയാണ് ബാലകേരളം.
കൂടുതലറിയാൻസ്കോളർഷിപ്, പ്രഭാഷണങ്ങൾ, ഡിബേറ്റ്‌സ്, കാമ്പുകൾ എന്നിവയിലൂടെ ബുദ്ധിശേഷി വളർത്താനും, അദ്ധ്യായന മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനുമുള്ള പദ്ധതികൾ നടപ്പിലാക്കുന്നു. ഇസ്ലാമിക വിജ്ഞാനം സംബന്ധിച്ച ചർച്ചകളും വിവിധ വിഷയങ്ങളിൽ പഠന സൗകര്യങ്ങളും നൽകുകയും, സമൂഹത്തിന്റെ ആവശ്യമനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
തെറ്റായ ധാരണകൾക്കും ചിന്തകൾക്കും പ്രതിരോധം നൽകാനും, ജീവിതശൈലിയിൽ സുസ്ഥിരതയും സമാധാനവും കൊണ്ടുവരാനും ലക്ഷ്യമിട്ട് എംഎസ്എഫ് പ്രവർത്തിക്കുന്നു. മതവിശ്വാസം, വിദ്യഭ്യാസം, നന്മയുള്ള സാമൂഹിക ബാധ്യതകൾ എന്നിവ സമന്വയിപ്പിച്ച ഒരു സമഗ്ര വ്യക്തിത്വം വളർത്താൻ ഇവിടെ അവസരം ലഭിക്കുന്നു.
Learn More