പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൻ്റെ വിദ്യാർത്ഥി വിഭാഗമാണ് മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എംഎസ്എഫ്). മതേതരവും ജനാധിപത്യവുമായ മൂല്യങ്ങൾ അടിസ്ഥാനമാക്കി വിദ്യാർത്ഥികളെ ഒരുമിപ്പിക്കുകയും അവർക്ക് രാഷ്ട്രീയ-സാംസ്കാരിക ബോധം നൽകുകയും, ദേശനിർമ്മാണത്തിനും സമൂഹത്തിന്റെ മുന്നേറ്റത്തിനും പ്രതിബദ്ധരാകാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് എംഎസ്എഫിന്റെ ലക്ഷ്യം.

പ്രവർത്തന പഥങ്ങളിലൂടെ

01

ബാല കേരളം

02

ക്യാമ്പസ് വിങ്

03

മീഡിയ വിങ്

സ്കോളർഷിപ്, പ്രഭാഷണങ്ങൾ, ഡിബേറ്റ്‌സ്, കാമ്പുകൾ എന്നിവയിലൂടെ ബുദ്ധിശേഷി വളർത്താനും, അദ്ധ്യായന മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനുമുള്ള പദ്ധതികൾ നടപ്പിലാക്കുന്നു. ഇസ്ലാമിക വിജ്ഞാനം സംബന്ധിച്ച ചർച്ചകളും വിവിധ വിഷയങ്ങളിൽ പഠന സൗകര്യങ്ങളും നൽകുകയും, സമൂഹത്തിന്റെ ആവശ്യമനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.

തെറ്റായ ധാരണകൾക്കും ചിന്തകൾക്കും പ്രതിരോധം നൽകാനും, ജീവിതശൈലിയിൽ സുസ്ഥിരതയും സമാധാനവും കൊണ്ടുവരാനും ലക്ഷ്യമിട്ട് എംഎസ്എഫ് പ്രവർത്തിക്കുന്നു. മതവിശ്വാസം, വിദ്യഭ്യാസം, നന്മയുള്ള സാമൂഹിക ബാധ്യതകൾ എന്നിവ സമന്വയിപ്പിച്ച ഒരു സമഗ്ര വ്യക്തിത്വം വളർത്താൻ ഇവിടെ അവസരം ലഭിക്കുന്നു.

Our Leaders