മുസ്ലിം ലീഗിന്റെ നിലപാടുകൾ ബാല്യങ്ങളിൽ എത്തിക്കാൻ സാമൂഹിക മൂല്യങ്ങളിലൂടെ എം എസ് എഫായി അവരെ വളർത്താൻ കുരുന്നുകളുടെ വിദ്യാഭ്യാസ കലാകായിക അഭിരുചികൾ തിരിച്ചറിയാൻ കുരുന്ന് മനസുകൾക്കായി എംഎസ്എഫ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ച എം എസ് എഫിന് കീഴിലുള്ള പോഷക സംഘടനയാണ് ബാലകേരളം.നിരീശ്വര,അരാഷ്ട്രീയ വാധത്തിലേക്കും ലഹരിയുടെ ലോകത്തേക്കും യുവതയെ തള്ളി വിടാതെ മതേതര ചിന്തയുള്ള,രാഷ്ട്രബോധമുള്ള തലമുറയെ വാർത്തെടുക്കാൻ കുരുന്നു ഹൃദയങ്ങളെ സജ്ജരാക്കുകയാണ് ബാലകേരളം.
വിദ്വേഷത്തിന്റെ വിഷ ചിന്തകൾ വിദ്യാർഥികളിൽ കുത്തിയിറക്കുന്ന വിദ്യാലയങ്ങളുള്ള ഇന്ത്യയിൽ സ്നേഹത്തിന്റെ കഥ പറഞ്ഞും ആടിയും
പാടിയും കളിച്ചും ചിരിച്ചും ജാതി മതരാഷ്ട്രീയം കെട്ടി ഉയർത്തിയ വിഭാഗീയതയുടെ മതിലുകൾ തകർത്തെറിഞ്ഞു കുരുന്നുകൾ കൈകോർക്കുന്ന ചങ്ങാതിക്കൂട്ടം പരിപാടിയും, ചെറുകാവ് പഞ്ചായത്ത് ബാല കേരളം കമ്മിറ്റി നടത്തിവരുന്ന "സംവാദത്തിന്റെ കല പഠിക്കാം, ജനാധിപത്യത്തിൻറെ കാവലാകാം" എന്ന മുദ്രാവാക്യത്തിൽ നടത്തിവരുന്ന മാതൃക പദ്ധതി ബാലപാർലമെൻറ്, തുടങ്ങി വ്യത്യസ്തമായ കുരുന്നു ഹൃദയങ്ങൾ തമ്മിൽ കോർത്തിണക്കുന്ന വിവിധ പദ്ധതികൾ ബാല കേരളതിന് കീഴിൽ നടത്തി വരുന്നു.
BalaKeralam Convener
"സംവാദത്തിന്റെ കല പഠിക്കാം": ജനാധിപത്യത്തിൻറെ കാവലാകാം എന്ന ശീർഷകത്തിൽ എം.എസ്.എഫ് ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി നടത്തിവരുന്ന 'ചുവട്' സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് ബാലകേരളം കമ്മിറ്റി നടത്തുന്ന അഭിമാന പദ്ധതിയാണ് ബാല പാർലമെൻറ്
കൂടുതലറിയാൻ