നവംബർ 14: മൗലവി ഓർമ്മദിനം.
നവംബർ 14:
മൗലവി ഓർമ്മദിനം.
_________________________
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷനുമായിരുന്ന
പിപി അബ്ദുൽ ഗഫൂർ മൗലവി ഓർമ്മയായിട്ട് പതിനാല് വർഷം.
നീണ്ട ഏഴുപതിറ്റാണ്ടോളം കാലം മലബാറിന്റെ സാമൂഹിക ജീവിതത്തില്‍ മുടിചൂടാ മന്നനായി അരങ്ങുവാഴുകയും, ഒരു യുഗാന്തര ദീപ്തി പോലെ വർഷങ്ങളോളം മലയാളത്തിന്റെ ആത്മീയ,രാഷ്ട്രീയ വിഹായസ്സില്‍ വെട്ടിത്തിളങ്ങി, രാഷ്ട്രീയ-പൊതു പ്രവർത്തനം തന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ച് വിശുദ്ധമായ വ്യക്തിജീവിതംകൊണ്ട് മാർഗദീപം കാണിച്ച് നമുക്ക് മുന്നേ നടന്നുനീങ്ങിയ മഹാനവർ.
വിഭജാനാന്തരം അത്താണിയില്ലാതെ പകച്ചുനിന്ന ന്യുനപക്ഷങ്ങൾക്ക് ദിശാബോധം നൽകിയ മുസ്ലിംലീഗ് പ്രസ്ഥാനത്തെ സക്രിയമാക്കാൻ കർമ്മപദത്തിൽ വെട്ടിത്തിളങ്ങിയ സൂര്യ തേജസ്സ്...ജീവിത വഴിയിൽ സുസ്മിതംതൂകി വസന്തംവിതറി ജനമനസ്സിലേക്കുള്ള തീർത്ഥാടനം നടത്തി കടന്നുപോയി മർഹൂം പിപി അബ്ദുൽ ഗഫൂർ മൗലവി സാഹിബ്.
ആത്മാർത്ഥതയും ചരിത്രബോധവും അധികാരക്കസർത്തിന് വഴിമാറുന്ന കാലത്ത്
മൗലവിയെക്കുറിച്ചുള്ള ഓർമ്മകൾ നമുക്ക് അന്യമായിക്കൂട.
ഒന്നുമാവാൻ ആഗ്രഹിക്കാതെ പലരെയും പലതുമാക്കാൻ പെടാപാട്പെട്ട ആ മഹാനായ നേതാവിനെ ഓർക്കുമ്പോ അവർക്ക് ചുറ്റും കരുത്തും കർമ്മവുമായി നിന്ന ഒരുപറ്റം പൂർവികരുടെ ധന്യമായ ഓർമ്മകളും ത്യാഗസമ്പൂർണമായ പ്രവർത്തനങ്ങളും ഒരു കുളിർതെന്നലായി തഴുകിത്തലോടും.
നിഷ്കളങ്കമായ ആ മുഖങ്ങൾ നമ്മിൽ മിന്നിമായും...
പി എം ഇസ്മായിൽ സാഹിബ് , പിഡി. വീരാൻകുട്ടി സാഹിബ്, ചാളക്കണ്ടി ബീരാൻ സാഹിബ്, നീരുട്ടിക്കൽ അബൂബക്കർ ഹാജി, പിവി കുഞ്ഞാപ്പു ഹാജി,പികെ മൂസ സാഹിബ്, എ കമ്മദ് സാഹിബ്,പികെ സീതിഹാജി, .......
അള്ളാഹു മൗലവിക്കും അദ്ദേഹത്തിന്റെ സന്തതസഹചരികളായ നമ്മുടെ പൂർവ്വികാരായ നേതാക്കൾക്കും അവരുടെ കർമ്മങ്ങളൊക്കെയും ഖബൂൽ ചെയ്ത് സ്വർഗംനൽകി നാഥൻ അനുഗ്രഹിക്കട്ടെ..
_ഇല്ല നേതാവേ.._ മറക്കില്ല.._
മറക്കാൻ_ മനസ്സ്_ സമ്മതിക്കില്ല...